ജോജു ജോര്‍ജ്ജ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ജോസഫ്. ചിത്രം വൻ ഹിറ്റായിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയത്. ചിത്രം ജോജു ജോര്ജിന്റയെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ജപ്പാനിലെ ഒരു പ്രേക്ഷകന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ വാക്കുകളാണ് തരംഗമായിരിക്കുന്നത്.
ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്. “ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അത് ചെയ്യുന്നത്.
ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം. പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷേ ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ ഇന്ത്യയുമായി മികച്ച രീതിയിലുളള സഹകരണം സാധ്യമാകൂ. മസയോഷി തമുറ കുറിച്ചു.
Post Your Comments