വ്യത്യസ്തമായ ആലാപനശൈലിയുമായി മുന്നേറുന്ന ഗായികമാരിലൊരാളാണ് സയനോര ഫിലിപ്പ്. ഗായികയായി മുന്നേറുന്നതിനിടയിലായിരുന്നും സംഗീത സംവിധാനത്തിലും സയനോര കൈവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സയനോര പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇപ്പോഴിതാ തന്റെ കാലൊടിഞ്ഞതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സയനോര. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇതിന് കുറിച്ച് പറഞ്ഞത്.
സെനാന്‍റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സയനോര കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
Post Your Comments