മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കലാകാരനാണ് അച്ചു. പെണ്വേഷങ്ങളിലൂടെ ആരാധകരെ കുടു കുടാ ചിരിപ്പിക്കുന്ന അച്ചു തന്റെ അരങ്ങേറ്റത്തെക്കുറിച്ച് പറയുകയാണ്.
അച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ..”ഒരു അരിക്കടിയൽ ജോലിക്കു നിൽക്കുന്ന സമയത്താണ് സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബൈജു ചേട്ടനെ പരിചയപ്പെടുന്നത്. വേദികളിലെ പ്രകടനം കഴിഞ്ഞ് കവലയിൽ അദ്ദേഹവും സംഘവും വന്നിറങ്ങുന്നതു കാണാം. അപ്പോഴെല്ലാം ഞാൻ അവസരം ചോദിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം വിളിച്ചു. കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലേക്കാണ് വിളിച്ചത്. ‘ബീന ആന്റണി ഡാൻസ് കളിച്ചതിനാൽ സ്റ്റുഡിയോ ഫ്ലോർ തകർന്നു വീണു. പരിപാടി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു’ ഇതായിരുന്നു അന്നത്തെ സ്കിറ്റിന്റെ ആശയം. സ്കിറ്റിൽ ബീന ചേച്ചിയെ അവതരിപ്പിക്കാനാണ് എന്നെ വിളിച്ചത്. ആ സ്കിറ്റിനും എന്റെ പ്രകടനത്തിനും നല്ല അഭിപ്രായം ലഭിച്ചു. ‘ഇവിടുത്തെ പെൺപടയ്ക്ക് കരുത്തായ മുതൽക്കൂട്ടാണ് അച്ചു’ എന്ന് വിധികർത്താവായ അശോകൻ ചേട്ടൻ പറഞ്ഞു. അങ്ങനെ ബീന ആന്റണിയായി സ്റ്റുഡിയോ തകർത്തുള്ള അരങ്ങേറ്റം മികച്ചതായി”
READ ALSO: വീട്ടിലിരുന്ന് മാസം സമ്പാദിക്കുന്നത് നാലര ലക്ഷത്തോളം രൂപ! ഫോട്ടോ കണ്ട് ഞെട്ടി നടി ബീന ആന്റണി
”കുറേ നാൾ കഴിഞ്ഞ് കോമഡി സ്റ്റാർസിന്റെ ഭാഗമാകാൻ ബീന ചേച്ചി വന്നപ്പോള്‍ അനീഷ് പാപ്പാൻ എന്ന ആർട്ടിസ്റ്റാണ് എന്നെ ചേച്ചിക്ക് പരിചയപ്പെടുത്തിയത്. ‘‘ചേച്ചി ഇവൻ അച്ചു. കോമഡി എക്സ്പ്രസിൽ ചേച്ചിയെ അനുകരിച്ച് സ്കിറ്റ് ചെയ്തിരുന്നു.’’– ഇങ്ങനെയാണ് പറഞ്ഞത്. ‘ആ നീയാണല്ലേ അത്. ഞാൻ നിന്നെ തിരഞ്ഞ് നടക്കുകയായിരുന്നു’ എന്ന് ചേച്ചി. ഞങ്ങൾ സംസാരിച്ചു. ചേച്ചിക്ക് ആ സ്കിറ്റ് വളരെയധികം ഇഷ്ടപ്പെട്ടു എന്നും കുറേപ്പേർ ‘കണ്ടോ’ എന്നു ചോദിച്ച് വിളിച്ചിരുന്നതായും പറഞ്ഞു. പിന്നീട് കോമഡി സ്റ്റാർസ് വേദിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതിന്റെ സംവിധായകൻ ബൈജു മേലില സാറിന്റെ പിന്തുണയും എടുത്തു പറയേണ്ടതാണ്.” അച്ചു പറഞ്ഞു
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്, അരിയോട്ടുകോണത്താണ് വീട്. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചതോടെ അമ്മ ഹോട്ടലിൽ ജോലി ചെയ്താണ് ഞങ്ങളെ വളർത്തിയത്. ഒൻപതാം ക്ലാസിൽ പഠിപ്പു നിർത്തി ചേട്ടന് പിന്നാലെ ജോലിക്കു പോകാൻ തുടങ്ങിയെന്നു അച്ചു പറയുന്നു.
കടപ്പാട് : മനോരമ
Post Your Comments