തെന്നിന്ത്യന്‍ സിനിമരാധകർക്ക് സുപരിചിതയായി മാറിയ താരമാണ് പ്രിയ ആനന്ദ്. പൃഥ്വിരാജ് നായകനായി എത്തിയ എസ്ര എന്ന ചിത്രത്തിലൂടെ പ്രിയ മലയാളത്തിൽ തുടക്കം കുറിച്ചിരുന്നു. പിന്നീട് നിവിൻ പോളിയുടെ നായികയായി കായംകുളം കൊച്ചുണ്ണിയിലും ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന് വക്കീലിലും താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ അടുത്ത വര്‍ഷം വിവാഹമുണ്ടാവുമെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. താനിത് വരെ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും ഇത്തവണയാണ് അത്തരമൊരു ആഘോഷത്തിന് അവസരം ലഭിച്ചതെന്നും പ്രിയ പറയുന്നു. സിനിമയിലെത്തിയിട്ട് 10 വര്‍ഷം തികഞ്ഞുവെന്ന സന്തോഷവും ഇപ്പോഴുണ്ട്. വണക്കെ ചെന്നൈയൈണ് തന്റെ സിനിമകളില്‍ തനിക്കേറെ പ്രിയപ്പെട്ടത്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ശ്രീദേവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം പലര്‍ക്കും ലഭിച്ചിരുന്നില്ലെന്നും താരത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും പ്രിയ പറയുന്നു.
Post Your Comments