സിനിമയില്‍ വരുമ്പോള്‍ നായകനാകണമെന്ന മോഹമാണ് തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്ന് നടന്‍ മനോജ് കെ ജയന്‍, അന്നത്തെ കാലത്ത് യുവ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കത്തി നിന്ന നടന്‍ റഹ്മാനായിരുന്നു തന്നെ സിനിമയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്ന് മനോജ് കെജയന്‍ പറയുന്നു. പക്ഷെ പെരുന്തച്ചന്‍ എന്ന ചിത്രം തന്റെ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചെന്നും മനോജ് കെ ജയന് മറ്റൊരു മുഖമാണ് മലയാള സിനിമ കരുതിവെച്ചിരിക്കുന്നതെന്നും തനിക്ക് ആ ഒറ്റ ചിത്രം കൊണ്ട് മനസ്സിലായെന്നും ഒരു മനോജ് കെ ജയന്‍ വ്യക്തമാക്കുന്നു.
‘സിനിമയില്‍ വരുമ്പോള്‍ റഹ്മാനായിരുന്നു എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഹീറോ പരിവേഷം. അവന്‍ അങ്ങനെ കത്തിനില്‍ക്കുന്ന സമയമായിരുന്നു, റഹ്മാനെപ്പോലെ സുന്ദരനായ ഒരു നായകനായി മാറണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എംടി സാര്‍ രചന നിര്‍വഹിച്ച പെരുന്തച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ എന്റെ ഇമേജ് മാറി. മലയാള സിനിമ എനിക്ക് നല്‍കാന്‍ പോകുന്നത് മറ്റൊരു മുഖമാണെന്ന് മനസിലായി, പിന്നീട് ഹരിഹരന്‍ സാറിന്റെ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ ചെയ്തതോടെ എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്തു നോക്കാനുള്ള ആവേശമായി. കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രം പൂര്‍ണ്ണമായും ഹരന്‍ സാര്‍ പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്, പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരന്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ശൈലി കൂടി ടാഗ് ചെയ്തുകൊണ്ട് പെര്‍ഫോമന്‍സ് ചെയ്ത കഥാപാത്രമായിരുന്നു’.
Post Your Comments