
ഒമർ ലുലു ചിത്രമായ ഒരു അഡാർ ലവിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ സിനിമകളുമായി തിരക്കിലാണെങ്കിലും ഉദ്ഘാടന പരിപാടികളിൽ എല്ലാം തന്നെ നടി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനിടയ്ക്ക് നൂറിന് പരിക്കേറ്റിരിക്കുകയാണ്.
മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന് നേരെ ജനപ്രവാഹമായിരുന്നു. തിക്കിനും തിരക്കിനുമിടെ ജനങ്ങളുടെ കൈതട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ച് പിടിച്ചായിരുന്നു നടി ജനക്കൂട്ടത്തോട് സംസാരിച്ചത്. വൈകിട്ട് നാല് മണിക്ക് ചടങ്ങെന്ന് പറഞ്ഞാണ് നൂറിനും അമ്മയും സ്ഥലത്ത് എത്തിയത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ വരട്ടെ എന്ന് പറഞ്ഞ് ആറു മണി വരെ കാത്ത് നില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ആറ് മണിയ്ക്ക് നൂറിന്‍ ഉദ്ഘാടന സ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിക്കുകയായിരുന്നെന്ന് നൂറിന്റെ അമ്മ മാത്യഭൂമിയോട് പറഞ്ഞു. നടി എത്തിയത് അറിഞ്ഞതോടെ ആള്‍ക്കൂട്ടം ഇവരെ വളഞ്ഞു. കാറിനിട്ട് ഇടിക്കുകയും മറ്റും ചെയ്തതു. ഇതിനിടെയാണ് നൂറിന്റെ മൂക്കിനിട്ടും ഇടി കിട്ടിയത്. മൂക്കിന്റെ ഉള്‍വശത്ത് ക്ഷതമേറ്റതായിട്ടാണ് നൂറിന്റെ അമ്മ പറയുന്നത്. നടി എത്താന്‍ വൈകി എന്നാരോപിച്ച് ജനക്കൂട്ടം ബഹളം വെക്കാന്‍ തുടങ്ങിയതോടെ ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദനയോടെയാണ് നൂറിൻ സംസാരിച്ചത്.
Post Your Comments