മലയാളികള്‍ ഏറെ ആസ്വദിച്ച ഒരു ദിലീപ് ചിത്രമാണ് സി.ഐ.ഡി മൂസ. ഈ ചിത്രത്തില്‍ ചിരിയുടെ പൂരം തീര്‍ത്ത ഒരുപാട് നിമിഷങ്ങളുണ്ട്. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് പോലും ഓടിക്കാന്‍ സാധിക്കാതെ പരാജയപ്പെട്ട ഒരു വണ്ടി നടന് ദിലീപ് ഓടിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാമറമാന് സാലു ജോര്‍ജ്. നടുക്കു തുളയുള്ള ആ കാറാണ് ചിത്രത്തില്‍ ദിലീപ് ഉപയോഗിക്കുന്നത്. അതിനെ പറ്റിയാണ് സാലു ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ രാജു ഉപയോഗിക്കുന്ന ഒരു കാര്‍ മൂലങ്കുഴിയില്‍ സഹദേവനെന്ന ദിലീപ് കഥാപാത്രത്തിന് കൊടുക്കുകയും ക്ലൈമാക്സ് സീനില്‍ ഏറെ ചിരി സമ്മാനിക്കുകയും ചെയ്ത രംഗങ്ങളില്‍ നിര്‍ണ്ണായകമാവുകയും ചെയ്ത കാറിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.
‘എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്ബത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ,100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന്’- സാലു പറഞ്ഞു.
Post Your Comments