CinemaGeneralLatest NewsMollywoodNEWS

ഞാന്‍ അത് ചിത്രീകരിക്കുമ്പോള്‍ തിക്കുറുശ്ശി അമ്മാവന്‍റെ മകള്‍ അബോധാവസ്ഥയില്‍: വിറങ്ങലിച്ച് പോയ നിമിഷത്തെക്കുറിച്ച് വിപിന്‍ മോഹന്‍

ഞാനത് ഷൂട്ട്‌ ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു

മലയാളത്തില്‍ കഥയ്ക്ക് അനുസൃതയമായി ക്യാമറ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് വിപിന്‍ മോഹന്‍. മലയത്തിന്റെ ഹിറ്റ് സംവിധായകന്‍ വേണു നാഗവള്ളിയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെയും ‘സ്വാഗതം’ എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ വേദനാജനകമായ ഒരു സംഭവത്തെക്കുറിച്ചും ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് വിപിന്‍ മോഹന്‍.

‘വേണു നാഗവള്ളിയുടെ കുറച്ചു സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എല്ലാം നല്ല സിനിമകളാണ്. എനിക്ക് ഒരുപാടു സിനിമകള്‍ നല്‍കിയ ബാലചന്ദ്ര മേനോനെ എനിക്ക് പരിചയപ്പെടുത്തിയത് വേണുവായിരുന്നു. വേണുവിന്റെ ‘സ്വാഗതം’ എന്ന ചിത്രം ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്തൊരു മാനസിക അവസ്ഥയായിരുന്നു. ആ ചിത്രത്തില്‍ അശോകന്‍ ബൈക്ക് അപകടത്തില്‍ മരിക്കുന്ന ഒരു രംഗമുണ്ട്. ഞാനത് ഷൂട്ട്‌ ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു. അതിനു ഒരു കാരണമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനു നാല് ദിവസം മുന്‍പാണ് എന്റെ ചേച്ചിയുടെ മകളും, തിക്കുറുശ്ശി അമ്മാവന്റെ ഒരേയൊരു മകളുമായ കനകശ്രീയ്ക്ക്  വയനാട്ടില്‍ല്‍വെച്ച് വാഹന അപകടം സംഭവിച്ചത്. ഞാന്‍ ആ രംഗം ചിത്രീകരിക്കുമ്പോള്‍ കനകശ്രീ അബോധാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു. ഞാനുമായി നല്ല അടുപ്പമുള്ള കുട്ടിയായിരുന്നു. എന്റെ മകളെ പോലെയായിരുന്നു കനകശ്രീ. അടുത്ത ദിവസം അവള്‍ പോയി, ആ മാനസികാവസ്ഥയോടെ നിന്നാണ് ഞാന്‍ ‘സ്വാഗതം’ എന്ന സിനിമ ചിത്രീകരിച്ചു തീര്‍ത്തത്. എന്റെ പ്രൊഫഷന്റെ ഭാഗമായി അവിടെ നിന്ന് മാറി നില്‍ക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button