CinemaGeneralLatest NewsMollywoodNEWS

ഞാൻ പറഞ്ഞിട്ട് മോഹൻലാലും മമ്മൂട്ടിയും എന്റെ നാട്ടിൽ വരണമെന്നില്ല: അനുഭവം പറഞ്ഞു ഭദ്രൻ

ങ്ങൾ മുൻകൈ  എടുത്ത്  മമ്മൂട്ടിയെയും,  മോഹൻലാലിനെയും  കൂടി കൊണ്ട്  വരണം ഇത് പറഞ്ഞു തീരും മുൻപ്  ഞാൻ പറഞ്ഞു 'അങ്ങനെയൊരു സ്വീകരണം  എനിക്ക് വേണ്ട

‘അയ്യർ  ദി ഗ്രേറ്റ്’  ചെയ്തു കഴിഞ്ഞ സമയത്തൊക്കെ  പാലാ മുൻസിപ്പാലിറ്റി  തനിക്ക് വലിയ ഒരു സ്വീകരണം  നൽകാൻ താല്പര്യപ്പെട്ടിരുന്നുവെന്നു സംവിധയകാൻ  ഭദ്രൻ. പക്ഷെ താൻ തന്നെ അത്‌ വേണ്ടന്ന് പറഞ്ഞ സാഹചര്യത്തെക്കുറിച്ചും ഭദ്രൻ തുറന്നു പറയുന്നു.

പാലായിലെ  പല പ്രശസ്തരും  എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ മലയാളത്തിൽ  വലിയ സിനിമകളൊക്കെ  ചെയ്തിട്ടും പാല മുൻസിപ്പാലിറ്റിക്ക്  നിങ്ങൾക്കൊരു സ്വീകരണം തരാൻ തയ്യാറായിട്ടില്ല.അത് കൊണ്ട് ഞങ്ങൾ കുറച്ചു പേർ ചേർന്ന് നിങ്ങൾക്കൊരു സ്വീകരണം തരാൻ ആലോചിക്കുന്നു എന്ന്.  പക്ഷെ ഒരു നിബന്ധനയുണ്ട്. നിങ്ങൾ മുൻകൈ  എടുത്ത്  മമ്മൂട്ടിയെയും,  മോഹൻലാലിനെയും  കൂടി കൊണ്ട്  വരണം ഇത് പറഞ്ഞു തീരും മുൻപ്  ഞാൻ പറഞ്ഞു ‘അങ്ങനെയൊരു സ്വീകരണം  എനിക്ക് വേണ്ട’. ഞാൻ എന്തായാലും  എന്റെ റിസ്കിൽ  അത് ചെയ്യില്ല നിങ്ങളാണ് അത് ചെയ്യേണ്ടത്. എന്നെ അനുമോദിക്കുന്ന ചടങ്ങിൽ  മോഹൻലാലിനെ വിളിച്ചാൽ  ഉറപ്പായും അദ്ദേഹം വരും. പക്ഷെ ഞാനല്ല  അത് ചെയ്യേണ്ടത്. എനിക്ക് സ്വീകരണം തരുന്ന പാലാ മുൻസിപ്പാലിറ്റി ചെയ്യേണ്ട  കാര്യമാണതെന്ന് ഞാൻ അവരെ അറിയിച്ചു. അവർ  മോഹൻലാലിനോടും മമ്മൂട്ടിയോടും  കാര്യം പറഞ്ഞാൽ അവർ എത്തുമല്ലോ!. നിങ്ങളുടെ സൂപ്പർ ഹിറ്റ് സിനിമകളുടെ  ഈ സംവിധായകന് ഒരു സ്വീകരണം നൽകുന്നുണ്ട്. അതിൽ നിങ്ങളുടെ  സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും, നിങ്ങൾ പറയുന്ന ഡേറ്റിനും സൗകര്യത്തിനും അനുസരിച്ച് കാര്യങ്ങൾ ചെയ്യാം എന്നും അവരെ അറിയിച്ചാൽ  എന്തായാലും വരില്ലേ? ലോകത്തു മറ്റു ഏതൊരു  നടൻ വന്നില്ലെങ്കിലും  മോഹൻലാൽ വരും. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്  പാല മുൻസിപ്പാലിറ്റി  തനിക്ക്   നൽകാനിരുന്ന സ്വീകരണത്തെക്കുറിച്ചും, അത് നിഷേധിക്കാനുണ്ടായ  കാരണത്തെക്കുറിച്ചും  ഭദ്രൻ തുറന്നു പറഞ്ഞത് …

shortlink

Related Articles

Post Your Comments


Back to top button