വിജയ് നായകനായി എത്തിയ പുതിയ ചിത്രമാണ് ബിഗില്‍. അറ്റ്ലി കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയിൽ നായികയായി എത്തുന്നത്. ഒപ്പം മലയാളത്തില്‍ നിന്ന് ഫുട്ബോള്‍ താരവും നടനുമായ ഐ.എം വിജയനും ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ്ക്ക് ഒപ്പമുള്ള ഒരു സംഘട്ടന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഐ.എം വിജയൻ. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്.
സംഘടനത്തിന്റെ ഇടയ്ക്ക് വിജയിയെ ഞാന്‍ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. എനിക്കത് ചെയ്യാന്‍ മടിയായിരുന്നു. സംവിധായകന് അറ്റ്ലിയോട് ഇത് എങ്ങനെ ചെയ്യും? ഞാന്‍ എങ്ങനെ ചവിട്ടും എന്ന് ചോദിക്കുന്നത് വിജയ് കേട്ടു.
അദ്ദേഹം വന്നിട്ട് എന്റെ കാലെടുത്ത് നെഞ്ചത്തു വെച്ചിട്ട് സാര്‍ ഇങ്ങനെ ചവിട്ടിക്കോളൂ, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. മറഡോണയോടൊപ്പം ഫുട്ബോള്‍ കളിച്ചപ്പോള്‍ തോന്നിയ അതേ വികാരമാണ് എനിക്ക് വിജയിയോടൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയത് ഐ.എം വിജയൻ പറഞ്ഞു.
Post Your Comments