മമ്മൂട്ടിയും ഹരിഹരനും എം ടി വാസുദേവൻ നായരും ഒന്നിച്ചപ്പോഴെല്ലാം മലയാള സിനിമയിൽ ചരിത്ര നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും സിനിമ ചെയ്യാൻ പോകുന്നതായി അറിയിച്ച് എത്തിരിക്കുകയാണ് ഹരിഹരന്. അതും ഒരു ചിത്രമല്ല രണ്ട് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ വരുന്നത്.
എം ടി വാസുദേവന്‍ നായര്‍ തന്നെയാണത്രെ ആ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം രണ്ട് ചിത്രങ്ങള്‍ മനസ്സിലുണ്ടെന്നാണ് ഹരിഹരന് പറയുന്നത്. എന്നാല്‍ അത് പഴശ്ശിരാജ പോലെയോ വടക്കന്‍ വീരഗാഥ പോലെയോ ചരിത്ര സിനിമയായിരിക്കും എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.
Post Your Comments