ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു കസ്തൂരി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം വിവാദങ്ങളില്‍ പലപ്പോഴും നിറയാറുണ്ട്. ബിഗില്‍ റീലീസ് ചെയ്യാന്‍ വൈകിയെന്ന പേരില്‍ തിയ്യേറ്റര്‍ തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കസ്തൂരി ഇപ്പോള്‍.
ദിപാവലി റിലീസായി കഴിഞ്ഞ ദിവസമാണ് വിജയിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം വൈകിയെന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ കൃഷ്ണഗിരിയിലെ ഒരു തിയ്യേറ്റര്‍ തല്ലി തകര്‍ത്തിരുന്നു. ഇതിനെതിരെയാണ് കസ്തൂരിയുടെ വിമര്‍ശനം.
read also:താമരാക്ഷന്‍ പിള്ള ബസ്റന്റയെ വില എത്രയാണെന്ന് അറിയാമോ? വെളിപ്പെടുത്തി ക്യാമറമാന് സാലു ജോര്‍ജ്
”ബിഗില്‍ എന്ത് റെക്കോഡുകള്‍ ഉണ്ടാക്കിയാലും തിയ്യേറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഇനി ഓര്‍മിക്കപ്പെടുക. ആരാധകരല്ല, വിജയിനോട് വിരോധമുള്ളവരാണ് ഇത് ചെയ്തതെന്ന് വാദിച്ചോളൂ, പക്ഷേ സത്യം എല്ലാവര്ക്കും അറിയാം. യാഥാര്‍ഥ ആരാധകര്‍ ഒരിക്കലും അവരുടെ ബിംബത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ചെയ്യുകയില്ല.” കസ്തൂരി കുറിക്കുന്നു.
Post Your Comments