വളരെ അപൂർവമായിട്ടാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികൾ വരുന്നത്. എന്നാൽ അതിലും അപൂർവമായിട്ടുള്ള കഴിച്ചയാണ് ഈയിടെ സിംഗപ്പൂരിൽ കണ്ടത്. യേശുദാസിനും എസ് പി ബാലസുബ്രമണ്യത്തിനൊപ്പം അവരുടെ മക്കളും വേദി പങ്കിട്ടു എന്നതാണ് ആ മനോഹര കാഴ്ച്ച. സിംഗപ്പൂരിൽ അടുത്തിടെ സംഘടിപ്പിച്ച ‘വോയിസ് ഓഫ് ലിഗന്റ്സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂർവ സംഗമം നടന്നത്. ആദ്യം മക്കള്‍ ദളപതി എന്ന ചിത്രത്തിലെ കാട്ടുകുയിലെ എന്ന ഗാനം പാടാനാരംഭിച്ചു.
പാട്ട് പാടി കുറച്ച് കഴിഞ്ഞപ്പോൾ അവരെ നിരീക്ഷിക്കാൻ അച്ഛന്മാര് നടന്നെത്തി. അങ്ങനെ തികച്ചും നാടകീയമായിട്ടായിരുന്നു യേശുദാസും എസ് പി ബിയും വേദിയിലേക്ക് എത്തിയത്. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ സസ്പെന്‍സ് പൊളിച്ച് ഗായിക ചിത്രയും എത്തി. നാലുപേരും ഒന്നിച്ച് പാടുന്നത് കണ്മുന്നില് കണ്ട അമ്പരപ്പില്‍ ആരാധകരില്‍ നിന്നും ആര്‍പ്പുവിളികളും കരഘോഷവും ഉയര്‍ന്നു .
Post Your Comments