മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിനിമയിൽ മോഹൻലാലിന്റയെ സഹോദരനായി അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ അനൂപ് മേനോന്. ഇപ്പോഴിതാ സഹോദരനായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം കൃത്യമായി വിനിയോഗിക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളും കഥകളുമൊക്കെ പറയാനുണ്ടാവും അദ്ദേഹത്തിനെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അനൂപ് മേനോന് ഇതിന് കുറിച്ച് സംസാരിച്ചത്.
വിഷ്ണു എന്ന കഥാപാത്രത്തെയാണ് ബിഗ് ബ്രദറില്‍ അവതരിപ്പിക്കുന്നത്. സഹോദരനെ ഒരുപാട് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണ്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് സംവിധായകന് നല്‍കിയത്. സിദ്ദിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ അഭിനയിക്കുകയെന്ന മോഹം വളരെ മുന്‍പേയുണ്ടായിരുന്നു. റാം റാജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ തനിക്കേറെ പ്രിയപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അനൂപ് മേനോന് പറയുന്നു.
Post Your Comments