അച്ചായന് കഥാപാത്രങ്ങള്‍ ചെയ്തു കൈയ്യടി നേടിയ മമ്മൂട്ടി അതിലേക്കുള്ള ഒരു തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മറവത്തൂര്‍ കനവ്’. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരിക്കുന്ന വേളയില്‍ ശ്രീനിവാസന് തിരക്കഥ എഴുതാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്ന അവസരത്തില്‍ ലാല്‍ ജോസിനു സിനിമ ചെയ്യാനുള്ള ഒരു ത്രെഡ് മനസ്സില്‍ വന്നിരുന്നില്ല, ശ്രീനിവാസനും അതിനെ കുറിച്ച് ആലോചിക്കുന്ന അവസരത്തിലായായിരുന്നു ലാല്‍ ജോസിന്റെ സുഹൃത്തും, മീശമാധവന്റെ നിര്‍മ്മതാവില്‍ ഒരാളുമായ സുധീഷ്, ലാല്‍ ജോസ് നേരത്തെ ചെയ്യാന്‍ ആലോചിച്ചിരുന്ന ഒരു ചേട്ടാ- അനുജന്മാരുടെ കഥയെക്കുറിച്ച് ഓര്‍മ്മിപിച്ചത്,അങ്ങനെ ലാല്‍ ജോസ് ആ ത്രെഡ് ശ്രീനിവാസനോട് പറയുകയും ‘മറവത്തൂര്‍ കനവി’ന്റെ തുടക്കം അവിടെ നിന്ന് ആരംഭിക്കുകയുമായിരുന്നു.
ലാല്‍ ജോസിന്റെ ആദ്യ സിനിമയ്ക്ക് അങ്ങോട്ട് ഡേറ്റ് നല്കിയ മമ്മൂട്ടി ലാല്‍ ജോസിനെയും പിക്ക് ചെയ്തു കൊണ്ടാണ് ശ്രീനിവാസന്റെ അടുത്തേക്ക് സിനിമയുടെ ത്രെഡ് പറയാനായി പോകുന്നത്. ശ്രീനിവാസന് അന്ന് ‘ചന്ദ്രലേഖ’യുടെ ഷൂട്ടിംഗ് വേളയിലായിരുന്നു, അങ്ങനെ മോഹന്‍ലാല്‍-പ്രിയദര്ശന് എന്നിവരുടെ സാന്നിധ്യത്തലായിരുന്നു ലാല്‍ ജോസ് ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ കഥ വിവരിച്ചത്. ‘ഇത് നല്ല കഥയാണല്ലോ,എനിക്ക് പറ്റിയതാണല്ലോ തനിക്ക് എന്നെ വെച്ച് ഇത് ആലോചിക്കാമായിരുന്നല്ലോ’ എന്ന് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തമാശ ശൈലിയില്‍ ലാല്‍ ജോസിനോട് പറയുകയും ചെയ്തു.
Post Your Comments