
മോഹന്‍ലാല്‍ സിനിമകളില്‍ ഏതൊക്കെ സിനിമകളാണ് ഏറ്റവും ഇഷ്ടമെന്ന് സിനിമാ മേഖലയിലെ തന്നെ നിരവധി പേര് പങ്കുവയ്ക്കുമ്പോള്‍ മോഹന്‍ലാലിന്റെ പ്രിയപത്നി സുചിത്രയുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ടാകും. ഒരു പൊതുവേദിയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ തന്നെ സുചിത്ര തന്റെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളെക്കുറിച്ച് തുറന്നു പറയുകയാണ്
പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയാണെന്നും അതിലെ ഗാനങ്ങള്‍ അത്ര പ്രിയപ്പെട്ടതാണെന്നും സുചിത്ര പറയുന്നു. മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകളില്‍ ഏറെ ഇഷ്ടം സ്ഫടികമാണെന്നും ഇമോഷണല്‍ ചിത്രമെടുത്താല്‍ തന്മാത്രയാണെന്നും സുചിത്ര വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഒരു പൊതുവേദിയില്‍ മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചു സുചിത്ര മനസ്സ് തുറക്കുന്നത്. പ്രണവും മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സൂപ്പര്‍ താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് ഒരു വേദിയിലും പറഞ്ഞു കണ്ടിട്ടില്ല. ഭൂരിഭാഗം സിനിമാ പ്രേമികളും ഏറ്റവും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ സിനിമകള്‍ തന്നെയാണ് സുചിത്രയും തന്റെ ഇഷ്ട സിനിമകളായി പങ്കുവെച്ചത്.അടുത്തിടെ ഇറങ്ങിയ ‘ലൂസിഫറും’ തന്റെ ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാല്‍ സിനിമയാണെന്ന് സുചിത്ര പറയുന്നു.
Post Your Comments