‘വികൃതി’ എന്ന സിനിമയാണ് വിന്‍സി അലോഷ്യസ് എന്ന നായികയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം കണ്ടപ്പോള്‍ തനിക്ക് അതില്‍ അഭിനയിച്ചവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ആഗ്രഹം തോന്നിയെന്നും താന്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ സൗബിനും സുരാജുമൊക്കെയുള്ളത് കൊണ്ട് ഒക്കെ പറയുകയായിരുന്നുവെന്നും വിന്‍സി പറയുന്നു. ചിത്രത്തിലെ സൗബിന്റെ നായിക വേഷം തനിക്ക് സര്‍പ്രൈസ് ആയിരുന്നുവെന്നും ‘വികൃതി’യില്‍ ഒരു ക്യാരക്ടര്‍ വേഷം ചെയ്യാനാണ് തന്നെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചിരിക്കുന്നതെന്നാണ് ആദ്യം കരുതിയതെന്നും വിന്‍സി പറയുന്നു. മലയാളത്തില്‍ ഷെയ്ന് നിഗമിന്റെ അഭിനയം ഭയങ്കര ഇഷ്ടമാണെന്നും ഷെയ്ന്റെ വലിയ ഒരു ആരാധികയാണ് താനെന്നും വിന്‍സി പറയുന്നു.
‘കുമ്പളങ്ങി കണ്ടിറങ്ങിയപ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ ആ ടിമിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ട്. വികൃതിയില്‍ എന്നെ അഭിനയിക്കാന്‍ ക്ഷണിക്കുമ്പോള്‍ ആരൊക്കെയാണ് മറ്റു അഭിനേതാക്കള്‍ എന്ന് ചോദിച്ചിരുന്നു. സൗബിന് സുരാജ് സുരഭി എന്നിവരൊക്കെയുണ്ടെന്നു പറഞ്ഞപ്പോള്‍ പിന്നെ എന്റെ വേഷത്തെക്കുറിച്ച് ഞാന്‍ ചോദിച്ചില്ല. വികൃതിയുടെ സെറ്റിലെത്തിയ ശേഷമാണ് അവര്‍ നായികയായി എന്നെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് അറിയുന്നത്. അതുവരെ എന്നോട് ക്യാരക്ടര്‍ റോള്‍ ആണെന്നാണ് പറഞ്ഞത്. സൗബിനിക്കയുടെ നായിക വേഷം എനിക്ക് സര്‍പ്രൈസിംഗ് ആയിരുന്നു. കുമ്പളങ്ങി കണ്ടിറങ്ങിയപ്പോള്‍ ഇഷ്ടം തോന്നിയ മറ്റൊരു നടനാണ് ഷൈന്‍. പല അഭിമുഖങ്ങളിലും ഞാനത് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ അത് ട്രോളുമായി. എങ്കിലും ആ അഭിപ്രായം മാറ്റുന്നില്ല, ഷെയ്ന് എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍’. കേരള കൗമുദി ആഴ്ചപതിപ്പിനു നല്കിയ അഭിമുഖത്തില്‍ വിന്‍സി പറയുന്നു.
Post Your Comments