മകളെ നന്നായി വളര്‍ത്തിയെടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു ഗായിക സയനോര. അത് കൊണ്ട് തന്നെ മകള്‍ നേരത്തെ പഠിച്ചിരുന്ന ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് അവളെ താന്‍ മുന്‍പ് പഠിച്ചിരുന്ന സാധാരണ സ്കൂളിലേക്ക് മാറ്റിയെന്നും സയനോര പറയുന്നു. സാധാരണക്കാരുടെ ജീവിതം ഇപ്പോഴാണവള്‍ മനസിലാക്കുന്നതെന്നും സയനോര ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
തന്റെ മകള്‍ സെനയെക്കുറിച്ച് സയനോര
‘മകളെ നന്നായി വളര്‍ത്തി കൊണ്ട് വരിക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. സെന നേരത്തെ ഒരു ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിച്ചിരുന്നത്. അത് വേറെ ഒരു ലോകമായിരുന്നു. എന്താണ് സാധാരണക്കാരുടെ ജീവിതം എന്നവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഈ വര്‍ഷം ഞാന്‍ പഠിച്ച സ്കൂളിലേക്ക് മാറ്റി. മുന്‍പ് പഠിച്ചിരുന്നിടത്തെ ലാളന ഒന്നും ഇവിടെ കിട്ടില്ല. ഉച്ചഭക്ഷണം ഫ്രീയാണ് എല്ലാവരുടെ കൂടെയും ചോറും സാമ്പാറുമൊക്കെ കഴിച്ചു. അങ്ങനെയൊരു രീതിയാണ്. നല്ല ദേഷ്യമുണ്ട് എന്നോട് എങ്കിലും എന്നോട് ഒന്നും പറയാറില്ല. സെനയ്ക്കൊപ്പം കൂടുതല്‍ സമയം നില്ക്കാന് കഴിയാത്തതില്‍ വിഷമമുണ്ട്. എന്റെ ജോലി അധികവും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. അവളെ കണ്ണൂരിലെ വീട്ടില്‍ നിര്‍ത്തി പോകാനേ നിര്‍വാഹമുള്ളൂ. എന്റെയും ആഷ്ലിയുടെയും അമ്മമാര്‍ മാറിമാറി നോക്കും. കുറെ ദിവസത്തിനു ശേഷം ഞാനിന്നാണ് വീട്ടിലേക്ക് വരുന്നത്. നാളെ പോകുമെന്ന് പറഞ്ഞപ്പോള്‍ മമ്മ എന്നെ കാണാന്‍ ഒന്നുമല്ല വരുന്നതെന്ന് പറഞ്ഞു സങ്കടപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് വേറെ വഴിയില്ല. കുട്ടിയെ നോക്കി വീട്ടില്‍ ഇരിക്കാമെന്ന് കരുതിയാല്‍ ഞാനൊരു ഫ്രസ്റെറ്റഡ് അമ്മയായി മാറും, അവളെയും സ്നേഹിക്കാന്‍ പറ്റില്ല. ജോലിയും കുടുംബവുമൊക്കെ ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്റെയും ആഷ്ലിയുടെയും അച്ഛനമ്മമാര്‍ ഉള്ളത് കൊണ്ട് മോളുടെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു”.
Post Your Comments