CinemaGeneralLatest NewsMollywoodNEWS

കണ്ണീര് പിടിച്ചുനിര്‍ത്താന്‍ പാടുപെട്ടു; സ്ഫടികം ജോര്‍ജിന്റെ മരണരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് സീരിയൽ താരം

ഈ കഥാപാത്രം സൈക്കോയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളിലൊരളാണ് റിച്ചാര്‍ഡ്. കറുത്ത മുത്ത്, സുമംഗലി ഭവ എന്നി പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കറുത്ത മുത്തിൽ ഇടയ്ക്ക് വെച്ച്  അപ്രത്യക്ഷനായ റിച്ചാര്‍ഡ് സുമംഗലി ഭവയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സൂര്യ നാരായണനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഈ കഥാപാത്രം സൈക്കോയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.  പലരും തന്നെക്കാണുമ്പോള്‍ അങ്ങനെ വിളിക്കാറുണ്ടെന്നും റിച്ചാര്‍ഡ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതിന് കുറിച്ച് പറഞ്ഞത്.

തന്റെ മുത്തശ്ശനായി അഭിനയിക്കുന്ന സ്ഫടികം ജോര്‍ജിന്റെ മരണം ചിത്രീകരിക്കുന്നതിനിടയില്‍ കണ്ണീര് പിടിച്ചുനിര്‍ത്താന്‍ താന്‍ പാടുപെട്ടതായി റിച്ചാര്‍ഡ് പറയുന്നു. അദ്ദേഹം ഇനി പരമ്പരയ്‌ക്കൊപ്പമില്ലല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം. പൊതുവെ സ്ത്രീ കേന്ദ്രീകൃതമായിരിക്കും സീരിയലുകള്‍, എന്നാല്‍ സുമംഗലി ഭവ അങ്ങനെയല്ല, തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ മികച്ചതാണ് സൂര്യനാരായണനെന്നും റിച്ചാര്‍ഡ് പറയുന്നു.

shortlink

Post Your Comments


Back to top button