യുവനടന് ഷെയ്ന് നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കി. താരസംഘടനയായ അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തിപരമായ എല്ലാ പ്രശ്നങ്ങളും സംസാരിച്ചു പരിഹരിച്ചുവെന്നും ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഷെയ്ന് നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന് നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. താരം കുര്‍ബാനി എന്ന ചിത്രത്തിന് വേണ്ടി മുടി മുരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതിന്റെ പേരില്‍ തുടങ്ങിയ പ്രശ്നം ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചു നവംബര്‍ 16 മുതല്‍ ജോബി നിര്‍മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ന് പറഞ്ഞു. എന്നാല്‍ ജോബിയുടെ സിനിമകളില്‍ ഇനിമേലില്‍ താന്‍ അഭിനയിക്കില്ലെന്നും ഷെയ്ന് വ്യക്തമാക്കി.
Post Your Comments