
സംഗീത പരിപാടിക്കിടെ വിധി കർത്താവായ പ്രമുഖ ഗായികയെ മത്സരാർഥി പരസ്യമായി ചുംബിച്ച സംഭവം വിവാദത്തിലേയ്ക്ക്. റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡലിന്റെ 11ാം സീസണിൽവെച്ചാണ് മത്സരാർഥി ഗായിക നേഹ കക്കറിനെ ബലമായി കവിളിൽ ചുംബിച്ചത്. ഇതിന്റെ വീഡിയോ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്പോഴിത സംഭവത്തിൽ പ്രതികരിച്ച് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്ലാനി രംഗത്ത് എത്തിരിക്കുകയാണ്.
റിയാലിറ്റി ഷോയിലെ മറ്റൊരു വിധി കർത്താവാണ് വിശാൽ. ട്വിറ്ററിലൂടെയാണ് സംഭവത്തെ കുറിച്ച് വിശാൽ പ്രതികരിച്ചത്. സംഭവത്തിൽ പോലീസിനെ വിവരം അറിയിക്കാമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെങ്കിലും നേഹ അത് വേണ്ടെന്ന് പറയുകയായിരുന്നു. ഇയാൾക്ക് ഒരു മനസിക വിദഗ്ധന്റെ സഹായം ആവശ്യമാണ്. അതിന് വേണ്ടിയുളള എല്ലാ സഹായവും തങ്ങൾ ചെയ്തു കൊടുക്കുമെന്നും വിശാൽ പറഞ്ഞു. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. സമ്മതമില്ലാതെ ഒരാളെ ചുംബിക്കുന്നത് ശിക്ഷാർഹമാണെന്നാണ് ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം.
Post Your Comments