അടുത്ത സിനിമ ഏതാണ് എന്ന ചോദ്യത്തേക്കാള്‍ ബിജു മേനോന് ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യം സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ചാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് സംയുക്ത മാറി നിന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്.
‘സംയുക്ത അഭിനയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ പേഴ്സണല്‍ കാര്യമാണ്. സംയുക്ത തല്ക്കാലം സിനിമയില്‍ അഭിനയിക്കണ്ട എന്നത് ഞാനും സംയുക്തയും ഒന്നിച്ച് എടുത്ത തീരുമാനം തന്നെയാണ്. ഞാനും സംയുക്തയും ഒരുമിച്ച് അഭിനയിച്ചാല്‍ ഞങ്ങളുടെ മകന്റെ കരിയര്‍ ആര് നോക്കും എന്ന ഒരു പ്രശ്നം വരും. സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ. ഒരു മാസം ഒരു സ്ഥലത്ത്അടുത്ത മാസം വേറെ ഒരു സ്ഥലത്ത് അങ്ങനെയുള്ള ഒരു മേഖലയാണ്. അപ്പോള്‍ മകന്റെ ലൈഫിനെ അത് ബാധിക്കും അത് കൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ പോകരുത് എന്നൊക്കെയുള്ള ഒരു തീരുമാനത്തില്‍ നിന്നായിരുന്നു സിനിമയില്‍ നിന്നുള്ള സംയുക്തയുടെ പിന്മാറ്റം. സംയുക്തയ്ക്ക് ഇനി എപ്പോള്‍ വേണേലും തിരിച്ചു വരാനുള്ള ഫ്രീഡം ഉണ്ട്. സംയുക്ത അഭിനയിക്കുന്നതില്‍ യാതൊരു വിധമായ എതിര്‍പ്പും എനിക്ക് ഇല്ല. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്തയാണ്’. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്.
Post Your Comments