മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് പൂര്‍ണ്ണിമ. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത പൂര്‍ണ്ണിമ ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ വീണ്ടും സിനിമയില്‍ സജ്ജീവമാവുകയാണ്.ആരാധകരോട് പലപ്പോഴും സംവദിക്കാറുള്ള പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ആരാധകന് നല്കിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ നിങ്ങള്‍’ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്.
ഇതിനു താരം നല്കിയ മറുപടി വസ്ത്രധാരണത്തെ പറ്റിയേ അല്ല.’ഞാന്‍ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,’ ഒരു സ്മൈലിയോട് കൂടി പൂര്‍ണ്ണിമ മറുപടി നല്കി.
Post Your Comments