മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയ ശ്രീകുമാര്‍ മേനോന്റെ നിലപാട് അദ്ദേഹത്തിന്റെ തന്നെ വ്യക്തിത്വമില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിവാദങ്ങളുടെ അടയാളപ്പെടുത്തലുകളില്‍ നിന്ന് ബഹുദൂരം മാറിനില്‍ക്കുന്ന മഞ്ജു വാര്യരുടെ വ്യക്തിജീവിതത്തെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. ദിലീപുമായുള്ള വേര്‍പിരിയലില്‍ മഞ്ജു വാര്യര്‍ അനുഭവിച്ച മാനസിക അവസ്ഥയെ പരിഹസിച്ചു കൊണ്ടുള്ള ശ്രീകുമാര്‍ മേനോന്റെ അഭിപ്രായം തീര്‍ത്തും അല്‍പ്പത്തരമെന്നു മാത്രമേ പറയാനാകൂ.
മഞ്ജു വാര്യരുടെ പിതാവിനെ തന്നെ മഞ്ജുവിന്റെ വില്ലനായി ചിത്രീകരിക്കുമ്പോള്‍ ശ്രീകുമാര്‍ മേനോന്റെ ഇത്തരം പരാമര്‍ശങ്ങള്‍ ജാള്യതയില്ലാത്ത വ്യാഖ്യാനങ്ങളായി സമൂഹം അടയാളപ്പെടുത്തുമെന്ന തിരിച്ചറിവ് പോലുമില്ലാതെ നട്ടം തിരിയുകയാണ് തിയേറ്ററില്‍ മുങ്ങിപ്പോയ ബ്രഹ്മാണ്ഡ സിനിമയുടെ ഈ പരാജിത സംവിധായകന്..
ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ മഞ്ജു വാര്യരെ താന്‍ ചെയ്യുന്ന പരസ്യത്തിന്റെ കവറേജിനായി ഉപയോഗപ്പെടുത്തിയെന്ന തന്ത്രപരമായ ലാഭം മറന്നു കൊണ്ട് ചെയ്ത തൊഴിലിന്റെ സാമ്പത്തികം കൈമാറിയത് വെറുതെ കൊടുത്തതാണെന്ന തരത്തില്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഒരുതരം വിവേകമില്ലായ്മയുടെയും, അറിവില്ലായ്മയുടെയും സമവാക്യമാണ് മുന്നില്‍ നിര്‍ത്തുന്നത്. സ്ത്രീ വിരുദ്ധതയുടെ പേരില്‍ കടിച്ചാല്‍ പൊട്ടാത്ത പദപ്രയോഗങ്ങള്‍ കൊണ്ട് വാഗ്വാദങ്ങള്‍ നടത്തിയിട്ടുള്ള ശ്രീകുമാര്‍ മേനോന് ഒരുവേള തനിച്ചായി പോയ സ്ത്രീനിസാഹയതയെ ചൂഷണം ചെയ്തു കൊണ്ട് ചാരിത്ര്യപ്രസംഗം നടത്തുമ്പോള്‍ തന്റെയുള്ളിലെ സ്ത്രീ വിരുദ്ധത മറനീക്കി പുറത്തു വരുന്നുണ്ടോ എന്ന് തോന്നിപ്പോകും.! താന്‍ പറയുന്ന കഥയില്‍ താന്‍ തന്നെയാണ് നായകനെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റുള്ളവര്‍ക്ക് വില്ലന്‍ പരിവേഷം മാത്രമേ നല്‍കൂവെന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്ന ഭൂരിഭാഗം മനുഷ്യ സമൂഹത്തിനിടയില്‍ പുതിയ ആളല്ല ശ്രീകുമാര്‍ മേനോന് എങ്കിലും സ്വന്തം വ്യക്തിത്വത്തിന് തന്നെ ലജ്ജ തോന്നിപ്പിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പക്വമല്ലാത്ത വാചകങ്ങള്‍ പുലമ്പി വിവരമില്ലായ്മയുടെ പടുകുഴിയിലേക്ക് വീണു പോകുകയാണ്, ‘ഒടിയന്’ എന്ന ചിത്രമെടുത്ത് പ്രേക്ഷകരെ കബളിപ്പിച്ച ശ്രീകുമാര്‍ മേനോന്. താന്‍ എന്തോ വലിയ രഹസ്യം പൊളിച്ചെഴുതിയെന്ന ആനന്ദം പോലെ ശ്രീകുമാര്‍ മേനോന് മഞ്ജു വാര്യരെ അധിക്ഷേപിച്ചു കൊണ്ടുള്ള ‘ഫേസ്ബുക്ക് പോസ്റ്റ്’ അവസാനിപ്പിക്കുമ്പോള്‍ ‘രണ്ടാംമൂഴ’ത്തിനു വേണ്ടി കൈകൂപ്പിയ ശ്രീകുമാര്‍ മേനോന്റെ നിസഹായതയെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍ക്ക് എത്രത്തോളം വലിയ രഹസ്യങ്ങള്‍ ഇവിടെ പരസ്യമാക്കാന്‍ ഉണ്ടാകും!.ഇതിലും നാണിപ്പിക്കും വിധം…..
Post Your Comments