മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഹ്യൂമര്‍ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടായിരുന്നു വിജിലേഷ് എന്ന താരത്തിന്റെ തുടക്കം എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ രക്ഷപ്പെട്ട വിജിലേഷിനു വലിയ ബ്രേക്ക് നല്‍കിയത് വരത്തന് എന്ന സിനിമായിരുന്നു. പ്രേക്ഷകര്‍ക്ക് അത്രത്തോളം വെറുപ്പ് തോന്നിയ വിജിലേഷിന്റെ കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹ്യൂമറില്‍ നിന്ന് ഉടന്‍ തന്നെ നെഗറ്റീവ് വേഷങ്ങളിലേക്ക് മാറാനായത് നടനെന്ന നിലയില്‍ തന്റെ ഭാഗ്യമാണെന്നും വിജിലേഷ് പറയുന്നു.
‘മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം ആളുകളെ ഒരുപാട് ചിരിപ്പിച്ചെങ്കിലും പിന്നീട് ചെയ്ത വരത്തനിലും തീവണ്ടിയിലും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രത്യേകിച്ചും വരത്തനിലേത്. വെറുപ്പ് തോന്നുന്ന രീതിയിലുള്ള ഒരു സൈക്കോ കഥാപാത്രം. പക്ഷെ അതെനിക്ക് ഗുണം ചെയ്തു. തമാശ കഥാപാത്രങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടെണ്ടി വന്നില്ല. വ്യത്യസ്തമായ റോളുകള്‍ ചെയ്യുമ്പോഴാണല്ലോ നടനെന്ന രീതിയില്‍ അംഗീകാരം ലഭിക്കുന്നത്. വരത്തനില്‍ അഭിനയിക്കാന്‍ അമല്‍ നീരദ് സാര്‍ വിളിക്കുമ്പോള്‍ കഥാപാത്രത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. സെറ്റില്‍ എത്തിയ ശേഷമാണ് ഇതാണ് ചെയ്യേണ്ടതെന്നു മനസിലാവുന്നത്. സിനിമ ഇറങ്ങിയ ശേഷം ഒരുപാട് കോളുകളും മെസേജുകളും വന്നു. ഇപ്പോഴും കാണുമ്പോള്‍ ചിലര്‍ പറയാറുണ്ട് ആ സമയത്ത് കിട്ടിയിരുന്നുവെങ്കില്‍ അടിച്ച് ചെകിട് പൊട്ടിക്കുമായിരുന്നുവെന്ന്’. കേരള കൗമുദിയിലെ ആഴ്ച പതിപ്പിന് നല്കിയ അഭിമുഖത്തില്‍ വിജിലേഷ് പറയുന്നു.
Post Your Comments