പുതുമുഖ താരങ്ങളില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ നായിക നടിയാണ് ദിവ്യ പിള്ള. പൃഥ്വിരാജ് ഫഹദ് ഫാസില്‍ ടോവിനോ തുടങ്ങിയ യുവ നിരയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ദിവ്യ ജയറാം ചിത്രം ‘ഗ്രാന്‍ഡ് ഫാദറി’ലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഓരോ താരങ്ങളും ഓരോ പാഠപുസ്തകങ്ങള്‍ ആണെന്നും പൃഥ്വിരാജിനൊപ്പം ഊഴത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കൈയും കാലും വിറക്കുന്നുണ്ടായിരുന്നുവെന്നും ദിവ്യ പറയുന്നു.
‘മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഫഹദ്, പൃഥ്വിരാജ്, ടോവിനോ ഓരോരുത്തരും ഓരോ പാഠപുസ്തകങ്ങളാണ്. ഇവരെല്ലാം സൂപ്പര്‍ താരങ്ങള്‍ ആണെങ്കിലും എല്ലാവരും നമ്മളെ കൂളാക്കാന്‍ ശ്രമിക്കുന്നവരാണ്. ആദ്യ സിനിമ ഫഹദിനൊപ്പമാണ് അയാള്‍ ഞാനല്ല, പൃഥ്വിരാജിനൊപ്പം ‘ഊഴ’ത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കൈയ്യും കാലും വിറക്കുണ്ടായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങും മുന്‍പേ പുള്ളിക്കാരന് വന്നു കമ്പനിയായി. ടോവിനോ ആള് കൂളാണ്. സൂപ്പര്‍ കൂളന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം. സെറ്റില്‍ എപ്പോഴും ലൈവായിട്ടുണ്ടാകും. കാരവാനിലൊന്നും അധികം കയറി ഇരിക്കുന്ന ആളല്ല . കുറെ ദിവസം കഴിഞ്ഞു പുള്ളിയെ കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞ പോലെയാകും പെരുമാറുക’. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദിവ്യ പിള്ള പങ്കുവയ്ക്കുന്നു.
Post Your Comments