ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരേയൊരു സിനിമയില്‍ മാത്രമാണ് മലയാളത്തിന്റെ മഹാനടന് തിലകന് അഭിനയിച്ചത്. സക്സസ്ഫുള്‍ ഫിലിം മേക്കര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ അടയാളപ്പെട്ട ലാല്‍ ജോസിന്റെ ‘രണ്ടാം ഭാവം’ എന്ന ചിത്രം തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷം ചെയതത് തിലകനായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ തിലകന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ലാല്‍ ജോസ് പറയുന്നു.
‘തിലകന് ചേട്ടന് ‘രണ്ടാം ഭാവം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് ശ്വാസ തടസ്സം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് തിലകന് ചേട്ടനുമായി അധികം ആത്മബന്ധം ഉണ്ടായിരുന്നില്ല, ഞാന്‍ അസിസ്റ്റ് ചെയ്ത രണ്ടു സിനിമയില്‍ മാത്രമേ ഇതിനു മുന്‍പ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളൂ,അത് കൊണ്ട് അദ്ദേഹത്തിനോട് ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണണമെന്ന് നിര്‍ബന്ധിച്ച് പറയാന്‍ എനിക്ക് മടിയുണ്ടായിരുന്നു. ഒടുവില്‍ ആ സിനിമയില്‍ നായികയായി അഭിനയിച്ച പൂര്‍ണിമയുടെ അച്ഛനും ഒടുവില്‍ ഉണ്ണി കൃഷ്ണന് ചേട്ടനുമൊക്കെ അദ്ദേഹത്തിനോട് ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണാന്‍ പറഞ്ഞു. അടുത്ത ദിവസം തിലകന് ചേട്ടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു, ഒരു മാസത്തേക്ക് ബെഡ് റസ്റ്റ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്നോട് എല്ലാവരും പറഞ്ഞത് തിലകന് ചേട്ടനെ മാറ്റി വേറെ ഒരു നടനെ കാസ്റ്റ് ചെയ്തു സിനിമ മുന്നോട്ടു പോകാനായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്തില്ല. തിലകന് ചേട്ടന് ഇല്ലാത്ത ഒരുപാട് സീനുകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു അത് ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു’. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.
Post Your Comments