ഇന്നത്തെ പത്രം തന്ന കാഴ്ച എന്ന തലക്കെട്ടോടെ പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി ഫേസ്ബുക്ക് പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ പരസ്പരം നോക്കി എഴുതാതിരിക്കാന്‍ വേണ്ടി അധ്യാപകര്‍ കണ്ടു പിടിച്ച ബുദ്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇതിലും ഭേദം തലയെടുത്ത് വീട്ടിൽ വച്ചിട്ട് വന്ന് പരീക്ഷയെഴുതൂ എന്ന് പറയുന്നതായിരുന്നു. കുട്ടികൾ കോപ്പിയടിക്കുന്നത് തടയാൻ ആണത്രേ തലയിൽ പെട്ടി കമഴ്ത്തിയത്. ഏതു ബുദ്ധിമാൻ കണ്ടുപിടിച്ച മഹാ ബുദ്ധിയാണോ എന്തോ. പെട്ടി കമഴ്ത്താതെ പിറകിലിരുന്ന് പരീക്ഷ എഴുതുന്ന ആ പെൺകുട്ടിയുടെ ചിരിയിൽ എല്ലാമുണ്ട്.
ഇന്നത്തെ പത്രം തന്ന ഒരു കാഴ്ചയാണ് ചിത്രത്തിൽ. ഞാൻ പരീക്ഷ എഴുതുന്ന കാലത്ത് കോപ്പി അടിക്കാതിരിക്കാൻ മാഷ് കണ്ടുപിടിച്ച ഒരു വിദ്യ, ഓരോ കുട്ടികളോടും “നീ കോപ്പിയടിക്കുംന്ന് എനിക്കറിയാം” എന്ന് ആദ്യമേ അങ്ങട്ട് പറഞ്ഞേക്കും. എന്നിട്ട് മാഷ് ചുമ്മാ അങ്ങ് കറങ്ങി നടക്കും. ഞാൻ ഇന്നുവരെ കോപ്പി അടിച്ചിട്ടില്ല. ചോദ്യം മനസ്സിലായിട്ടു വേണ്ടേ കോപ്പിയടിക്കാൻ. ചോദ്യവും ഉത്തരവും അറിയാതെ എത്രയോ പേർ പാസായിരിക്കുന്നു ഈ ദുനിയാവിൽ. സത്യത്തിൽ എന്താണ് ഈ കോപ്പിയടി..
Post Your Comments