മിമിക്രി വേദികളില്‍ നിന്നാണ് ജയസൂര്യ എന്ന നടന് മലയാള സിനിമയുടെ വിരി മാറിലേക്ക് നല്ല കഥാപാത്രങ്ങളുമായി നടന്നടുക്കുന്നത്. ക്ലാസും, മാസും പുരസ്കാര നേട്ടങ്ങളും ജയസൂര്യ തന്റെ നടന വൈഭവത്തിലേക്ക് ആവഹിക്കുമ്പോള്‍ ജയസൂര്യയുടെ ഒരു പഴയകാല മിമിക്രി പ്രകടനത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ നിര്‍മ്മാതാവും നടനുമായ മണിയന് പിള്ള രാജു.
ജയസൂര്യയെക്കുറിച്ച് മണിയന്‍പിള്ള രാജു
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ആറാം തമ്പുരാന്’ സിനിമയുടെ ആഘോഷ വേളയില്‍ ഒരു പയ്യന് മിമിക്രി അവതരിപ്പിക്കാനെത്തി. അസാമാന്യ പ്രകടനം കാഴ്ചവെച്ച് അമ്പരപ്പിച്ച അയാള്‍ അന്ന് സിനിമയിലെത്തുമെന്ന് അന്ന് ഞാനും ഷാജി കൈലാസുമൊക്കെ പറഞ്ഞിരുന്നു. പിന്നീട് ട്രിവാണ്ട്രം ക്ലബിലും ആ പയ്യന് മിമിക്രി അവതരിപ്പിക്കാനെത്തി. അന്ന് ഞാന്‍ പറഞ്ഞു, ഈ മിമിക്രി അവതരിപ്പിച്ചയാള്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആവുമെന്ന്. ആ പയ്യനാണ് ഈ ഇരിക്കുന്ന ജയസൂര്യ. ഇദ്ദേഹം ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കും. നല്ല നടനും നല്ല ഗായകനും മാത്രമല്ല ജയസൂര്യ നല്ലൊരു വ്യക്തികൂടിയാണ് ജയസൂര്യ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രോഗ്രാമിന് സര്‍പ്രൈസായി എത്തണമെന്ന് മനോരമയില്‍ നിന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടിയെത്തിയത്. മനോരമ മാഗസിന് നല്കിയ നല്കിയ സ്പെഷ്യല്‍ ലക്കത്തില്‍ സംസാരിക്കുകയായിരുന്നു മണിയന് പിള്ള രാജു’.
ജയസൂര്യയുടെ വാക്കുകള്‍
‘ട്രിവാന്‍ണ്ട്രം ക്ലബിലെ മിമിക്രി പരിപാടിക്ക് ശേഷം രാജു ചേട്ടന് പറഞ്ഞ ആ പ്രവചനം ഇപ്പോഴും സ്ഫടികം പോലെ വ്യക്തമായി ഓര്‍ത്തിരിക്കുന്നുണ്ട്. ഒരിക്കലും എനിക്കത് മറക്കാനാവില്ല’.
Post Your Comments