നസീറിനും മധുവിനും സത്യനുമൊക്കെ ശേഷം മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി എത്തുന്ന നടൻ ശങ്കര്‍ ആണെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ മലയാള സിനിമയിൽ ഈ മുന്‍വിധികള്‍ക്ക് പ്രശസ്തിയില്ല എന്ന് കാലം തെളിയിച്ചു.
അന്ന് സിനിമകളിൽ സജീവമല്ലായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇന്ന് മലയാള സിനിമയുടെ നിലനില്‍പ്പും ചിരിത്രവും ഭാവിയുമെല്ലാം. ശങ്കറിന്റെ വില്ലനായി മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാൽ എത്തിയത്. പിന്നീടുള്ള മോഹന്‍ലാലിന്റയെ വളര്‍ച്ച മലയാളി പ്രേക്ഷകർ കണ്‍മുന്നില്‍ കണ്ടതാണ്. ഇതോടെ ഇന്റസ്ട്രിയില്‍ നിന്ന് പതിയെ പതിയെ പിന്‍വലിഞ്ഞ ശങ്കറിനെ ആരും കണ്ടില്ല.
ഇപ്പോഴിതാ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആളുകള്‍ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് ശങ്കര്‍. ഷാര്‍ജ്ജയില്‍ നടന്ന യുഎഇ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ ഗള്‍ഫ് വോയിസിന്റെ മൂന്നാമത് മെഗാ ഷോയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ശങ്കര്‍ ഈ കാര്യം പറഞ്ഞത്.
ഇന്ന് നവമാധ്യമങ്ങളുടെ വികാസം നടീനടന്മാരെ എളുപ്പത്തില്‍ ജനകീയമാക്കിയെന്നും താനൊക്കെയുള്ള കാലം പോലെയല്ല എന്നും ശങ്കര്‍ പറഞ്ഞു. പുതിയ കാലത്തെ നടീനടന്മാര്‍ എന്തുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ സിനിമയില്‍ പഴയകാല ആത്മബന്ധം ഇന്നില്ല എന്നും അദ്ദേഹം പറഞ്ഞു .
Post Your Comments