മലയാള സിനിമയിലെ യുവ നടിമാരെ ഫോണിൽ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ച സംഭവത്തിലെ വിരുതൻ പിടിയിൽ. ഒരു ബാല നടന്റയെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ് പിടിയിലായത് . ഇയാൾ ഇതിനായി ഉപയോഗിച്ച സിം കാർഡും മറ്റൊരളുടേതാണ്
സംഭവം ഇങ്ങനെ :
മലയാളത്തിലെ ഒരു യുവ നടിയുടെ അനുജനായി ബാലനടൻ തങ്ങളെ വിളിച്ച്മോശമായി സംസാരിക്കുന്നതായി ഒരു കൂട്ടം നടിമാർ നടിയോട് പരാതി പറഞ്ഞു. തുടർന്ന് ഫോൺ നമ്പർ പരിശോധിച്ച
നടി ഇത് എന്റെ അനിയൻ അല്ലെന്ന് പറയുകയായിരുന്നു. സംഭവത്തിൽ ബാലനടന്റയെ അച്ഛൻ കണ്ണൂർ എസ്.പിക്ക് പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസ് മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാൽ ഇയാൾ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാർഡ് നഷ്ടമായയെന്നും ബോദ്ധ്യമായി. തുടർന്ന് അന്വേഷണ സംഘം സ്ഥിരം ലൊക്കേഷൻ പിന്തുടർന്നതോടെയാണ് പത്തൊമ്പതുകാരനിൽ എത്തിയത്.
സംഭവത്തിൽ സിനിമാക്കാരുമായി സൗഹൃദം കൂടാൻ ചെയ്തതാണെന്ന് ഇയാൾ പറഞ്ഞു. ടൗൺ എസ്.ഐ ബാവിഷ്, നടനും പൊലീസുകാരനുമായ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്നിവരാണ് പരാതി അന്വേഷിച്ചത്.
പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.പത്താം ക്ലാസ് തോറ്റതോടെ വീട്ടിൽ തന്നെ ഒതുങ്ങിയ ഇയാൾ ആക്ഷേപഹാസ്യ സീരിയലിലെ അവതാരകയായ നടിയെയും ‘പാൽ പല്ല് കൊഴിഞ്ഞ പ്രായം’ അന്വേഷിച്ചു സ്ഥിരമായി വിളിച്ചിരുന്നു. ഇതിന് വഞ്ചിയൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും വിളിച്ച് ഇതേ ചോദ്യം ഇയാൾ ചോദിച്ചിരുന്നു.
Post Your Comments