ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രമാണ് വിജിലേഷിന്റെ തലവര മാറ്റിയത്. പിന്നീട് ‘വരത്തന്‍’, ‘തീവണ്ടി’ പോലെയുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വിജിലേഷ് പ്രിയദര്‍ശന്‍ ചെയ്ത തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയുടെ തമിഴ് പതിപ്പ് പ്രിയദര്‍ശന്‍ പറഞ്ഞപ്പോള്‍ സെയിം റോളില്‍ വിജിലേഷിനെയായിരുന്നു പ്രിയദര്‍ശന്‍ ചൂസ് ചെയ്തത്. സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചുവെന്നും എന്നാല്‍ തനിക്ക് വേണ്ടി പ്രിയദര്‍ശന്‍ സീന്‍ മാറ്റി എഴുതിയെന്നും വിജിലേഷ് പറയുന്നു.
‘ ‘മഹേഷിന്റെ പ്രതികാര’വും ‘വരുത്തനു’മാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടെതെങ്കിലും ഇതിനടിയില്‍ ഒരുപിടി സിനികളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ‘കലി’, ‘ഗപ്പി’, ‘അലമാര’ ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘തൃശുവപേരൂര്‍ ക്ലിപ്തം’, ‘വിമാനം’ തുടങ്ങിയവയാണ് മഹേഷിനു ശേഷം പിന്നീട് വന്നത്. ‘മഹേഷിന്റെ പ്രതികാരം’ പ്രിയദര്‍ശന്‍ സാര്‍ തമിഴില്‍ എടുത്തപ്പോള്‍ എനിക്കും അവസരം തന്നു. പെങ്ങളെ ശല്യപ്പെടുത്തി ഇടിച്ചിട്ടു ഓടി പോകുന്നതിനു പകരം ബസില്‍ ചാടിക്കയറി പോകുന്ന രീതിയിലായിരുന്നു തമിഴിലെ സീന്‍. ബസില്‍ കയറുന്നതിനിടെ ഞാന്‍ ഇടത് കൈകുത്തി നിലത്ത് വീണു. വിരലിനു ചെറുതായൊരു ഒടിവ് പറ്റി. പക്ഷെ ഷൂട്ടിംഗ് നിര്‍ത്തിവച്ചില്ല. ഒടിഞ്ഞ കൈയ്യുമായി ‘കുങ്ങ്ഫു’ മാസ്റ്ററെ കാണാന്‍ വരുന്ന രീതിയില്‍ സീന്‍ മാറ്റിയെഴുതി’. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജിലേഷ് പറയുന്നു.
Post Your Comments