
ചില ഇടപടലുകള്‍ ചിലരുടെ ജീവിതം തിരികെ എത്തിച്ചേക്കാം. അങ്ങനെയൊരു അനുഭവമാണ് നടന് ദേവനും പങ്കുവയ്ക്കുന്നത്. മലയാള സിനിമയില്‍ നായകനാകന്‍ വന്ന ദേവന് പിന്നീടു വില്ലന്‍ വേഷങ്ങളിലേക്ക് വഴിമാറുകയായിരുന്നു. ഒരു ട്രെയിന്‍ യാത്രിക്കിടെ നടന്ന ഗുരുതരമായ അപകടത്തിന്റെ അനുഭവമാണ് നടന് ദേവന് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
നടന് ദേവന്റെ വാക്കുകള്‍
‘ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ഞാന്‍ തിരികെ നാട്ടിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ എനിക്ക് ശക്തമായ മൂക്കടപ്പ് അനുഭവപ്പെട്ടു. മൂക്ക് അടഞ്ഞിരിക്കുന്ന വേളയില്‍ അസ്വസ്ഥത മൂലം ശക്തമായി മൂക്ക് ചീറ്റിയപ്പോള്‍ മൂക്കിനുള്ളിലെ ഞരമ്പ് പൊട്ടുകയും ഒടുവില്‍ നിര്‍ത്താതെ രക്തം പ്രവഹിക്കുകയും ചെയ്തു. ആ സമയം ആളുകള്‍ ഓടിക്കൂടി. എത്രയായിട്ടും രക്തം നില്ക്കുന്നില്ല, ആ ട്രെയിനില്‍ തന്നെ ടിജി രവി ചേട്ടന് ചെന്നൈയില്‍ വച്ച് കയറുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഒരു കുറിപ്പ് എഴുതി. ‘എന്റെ സഹപ്രവര്‍ത്തകനായ നടന് ടിജി രവി ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട് എന്റെ നില മോശമാണെന്ന് അദ്ദേഹത്തെ അറിയിക്കൂ’ എന്ന് അപ്പോഴേക്കും എന്റെ ബോധം പോയി. പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് വെല്ലൂര്‍ ഹോസ്പിറ്റലിലാണ്. ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ടിജി രവി ചേട്ടന് എന്റെ മുന്നിലുണ്ട്’.
Post Your Comments