CinemaGeneralLatest NewsMollywoodNEWS

ഞാനൊരു മോശം നടിയാണെന്നാണ് കരുതിയിരുന്നത്; അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് –  മഞ്ജു വാര്യര്‍

അഭിനേതാവെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനയം ഒട്ടും എളുപ്പമല്ല

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാർ മഞ്ജു വാര്യര്‍ തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ്. ധനുഷ് നായകനായി എത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴിലേക്ക് അരങ്ങേറ്റം നടത്തിയത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റിലെത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് താരം. ബോക്‌സോഫീസില്‍ നൂറ് കോടി തിളക്കവുമായിട്ടാണ് അസുരന്‍ പ്രദര്‍ശനം തുടരുന്നത്. എന്നാല്‍ താനൊരു മോശം അഭിനേത്രിയാണെന്നാണ് താന്‍ കരുതുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യർ ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

ഞാനൊരു മോശം നടിയാണെന്നാണ് കരുതിയിരുന്നത്. വിനയം കൊണ്ട് പറയുന്നതല്ല എന്റെ പെര്‍ഫോമന്‍സില്‍ എനിക്കൊരുക്കിലും ആത്മസംതൃപ്തി ലഭിക്കാറില്ല. എന്റയെ ചിത്രങ്ങൾ വീണ്ടും കാണുമ്പോൾ എന്റെ തെറ്റുകള്‍ മാത്രമാണ് ഞാന്‍ കാണുന്നത്. എന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ റിഹേഴ്‌സ് ചെയ്ത് ചെയ്യുന്നതിനെക്കാള്‍, സ്വാഭാവികമായി പെര്‍ഫോം ചെയ്യുന്ന സീനുകള്‍ക്കാണ് മികച്ച പ്രതികരണം ലഭിക്കാറുള്ളത്.

അഭിനേതാവെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനയം ഒട്ടും എളുപ്പമല്ലെന്നും മഞ്ജു പറഞ്ഞു. ഓരോ തവണയും മുന്‍പ് ചെയ്ത കഥാപാത്രത്തിന്റെ മാനറിസങ്ങളും ശൈലികളും ആവര്‍ത്തിക്കാതെ നോക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മഞ്ജു പറഞ്ഞു. തന്റെ അരങ്ങേറ്റം 2010 ന് ശേഷമായിരുന്നു സംഭവിക്കുന്നത് എങ്കില്‍ എങ്ങനെയായിരിക്കും കരിയറില്‍ മാറ്റമുണ്ടാവുക എന്ന ചോദ്യത്തിന് ഞാനൊരുക്കിലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് മഞ്ജുവിന്റെ ഉത്തരം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും കാരണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു.

പക്ഷേ അസുരനില്‍ അഭിനയിക്കുമ്പോഴും ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയായിരുന്നു. ഇപ്പോള്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ മാറ്റമുണ്ടെന്നും മഞ്ജു സൂചിപ്പിച്ചു. തൊണ്ണൂറുകളില്‍ ഞാന്‍ തിരക്കഥ കേട്ടിരുന്നത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ക്ക് ഇഷ്ടമായാല്‍ എനിക്കും ഇഷ്ടമായെന്ന് അര്‍ഥം. ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്റെ സിനിമകള്‍ ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഒരു സ്‌ക്രീപ്റ്റ് കീറിമുറിച്ച് വിശകലനം ചെയ്യാനാകില്ല. അത് കൊണ്ട് തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ ലളിതമാകും അതിനാല്‍ തന്നെ. ഈ സിനിമ തിയറ്ററില്‍ പോയി ഞാന്‍ കാണുമോ എന്ന് ചിന്തിക്കും. അതേ എന്നാണെങ്കില്‍ മുന്നോട്ട് പോവും മഞ്ജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button