മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടി തിളങ്ങിയ താരമാണ് കീര്‍ത്തി സുരേഷ്. പഴയകാല ചലച്ചിത്ര നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രം കീര്‍ത്തി സുരേഷിന്റയെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തിളങ്ങിയ നടി ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
കൂടത്തെ കീര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തുന്ന പെന്ഗ്വിന് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഗര്‍ഭിണിയായിട്ടാണ് കീര്‍ത്തി എത്തുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments