കാക്കയിറച്ചി ഏറെ ഇഷ്ടമുള്ളൊരു സൂപ്പര്‍താരം മലയാളസിനിമയിലുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടന്‍ രാഘവൻ. മലയാള സിനിമയിലെ വില്ലനായും നായകനായുമൊക്കെ തിളങ്ങിയ കെ.പി ഉമ്മറിനെ കുറിച്ചാണ് രാഘവൻ. പറയുന്നത്.
വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഉമ്മറിന്റെ കാക്ക വേട്ട നടന്നത്. ‘പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്ന നഖങ്ങള്‍ എന്നു പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. മലയുടെ മുകളിലാണ് ലൊക്കേഷന്‍. അതിനടുത്ത് ഒരു എസ്റ്റേറ്റ് ബംഗ്‌ളാവുണ്ട്. അവിടെയൊക്കെയാണ് ഞങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. ബംഗ്‌ളാവില്‍ വച്ച് ഒരു രസകരായ കാര്യം നടന്നു. ഉമ്മുക്ക (കെ.പി.ഉമ്മര്‍) അദ്ദേഹം ഭക്ഷണക്കാര്യത്തില്‍ പ്രിയനാണ്. അവിടെ എസ്റ്റേറ്റിന്റെ ഉടമസ്ഥന്റെ ഒരു എയര്‍ഗണ്ണുണ്ട്. നല്ല കറുത്ത കാക്കകളാണവിടെ. കറുത്ത കാക്ക എന്നു പറഞ്ഞാല്‍ നമ്മള്‍ ഇവിടെയൊന്നും കാണുന്ന തരത്തിലുള്ള കാക്കകളല്ല. കുറച്ചു കൂടി വലുതാണ്. ഇതുകണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് വലിയ താല്‍പര്യം. ഈ കാക്കകളെ വെടിവച്ച് വീഴ്ത്തി അതിന്റെ ഇറച്ചി തിന്നാന്‍. അങ്ങനെ കാക്കയെ വെടിവച്ച് വീഴ്ത്തി കറി വച്ചു കഴിക്കുകയും ചെയ്തു. ഓരേ സ്ഥലത്തും എന്താണോ സുലഭമായിട്ടുള്ളത് അത് അദ്ദേഹത്തിന് കിട്ടണമെന്ന രസകരമായ പ്രകൃതമായിരുന്നു കെ.പി.ഉമ്മറിന് ഉണ്ടായിരുന്നത്’- രാഘവന്‍ പറയുന്നു.
Post Your Comments