CinemaGeneralLatest NewsMollywoodNEWS

തമിഴിലെ സൂപ്പര്‍ താരം ഉപേക്ഷിച്ച മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം!

ജികെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മമ്മൂട്ടിയുടെ പത്ര പ്രവര്‍ത്തക വേഷം മലയാള സിനിമയില്‍ പുതിയ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു

1987-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ന്യൂഡല്‍ഹി. തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി സൂപ്പര്‍ താര പദവിയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ന്യൂഡല്‍ഹി. ഹിറ്റ് മേക്കര്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫാണ്. വലിയ ക്യാന്‍വാസില്‍ പറഞ്ഞ ന്യൂഡല്‍ഹിയുടെ നിര്‍മ്മാതാവ് ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നായിരുന്നു. ജികെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മമ്മൂട്ടിയുടെ പത്ര പ്രവര്‍ത്തക വേഷം മലയാള സിനിമയില്‍ പുതിയ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു.

ബോക്സോഫീസില്‍ നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങുമ്പോഴായിരുന്നു ന്യൂഡല്‍ഹി മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ മലയാള സിനിമയിലേക്ക് വീണ്ടും തിരികെത്തിച്ചത്. സ്ഥിരം ട്രാക്കില്‍ നിന്ന് മാറിയുള്ള ചിത്രത്തിന്റെ വ്യത്യസ്തമായ ക്ലൈമാക്സ് തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചു.ത്യാഗരാജന്‍ ചെയ്ത  ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ആദ്യം സമീപിച്ചത് തമിഴ് സൂപ്പര്‍ താരം സത്യരാജിനെയായിരുന്നു എന്നാല്‍ സത്യരാജ് ന്യൂഡല്‍ഹിയിലെ വില്ലന്‍ വേഷം സീകരിക്കാന്‍ തയ്യാറായിരുന്നില്ല,അങ്ങനെയാണ് ചിത്രത്തിലേക്ക് ത്യാഗരാജനെ കാസ്റ്റ് ചെയ്യുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button