അർബുദ ദിനമായ ഫെബ്രുവരി നാലിനായിരുന്നു നടിയും എഴുത്തുകാരിയും സംവിധായകയുമായ താഹിറ കശ്യപ് തന്റയെ അർധനഗ്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമന്റുകൾ വരുന്നത് പതിവാണെകിലും താഹിറയുടെ ഈ ചിത്രം ഞെട്ടലോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടിയുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന നീണ്ട ശസ്ത്രക്രിയയുടെ മുറിവായിരുന്നു ആ ഞെട്ടലിന് പിന്നിലെ കാരണം.
ഇന്ന് എന്റയെ ദിവസമാണ്, എല്ലാവർക്കും അർബുദ ദിനാംശസകള്‍, കാൻസറുമായുള്ള പോരാട്ടം എനിക്ക് കഠിനമായിരുന്നു, ഈ ചിത്രത്തിലൂടെ ഞാൻ ആഘോഷിക്കുന്ന എന്റയെ രോഗത്തെയല്ല. പക്ഷെ അതിനോട് പോരാടാൻ ഞാൻ നേടിയ ഊര്‍ജത്തെയാണ്’ താരം കുറിച്ചു. 2018ലാണ് താന്‍ സ്തനാര്‍ബുദ ചികിത്സയിലാണെന്ന കാര്യം താരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കാന്‍സറിനെ തോല്‍പ്പിക്കുമെന്നും ഉറച്ച മനസ്സാണ് തന്റെ ശക്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
നടിയുടെ അവസാന കീമോതെറാപ്പിക്ക് ശേഷമുള്ള ചിത്രങ്ങൾ ഭര്‍ത്താവും നടനുമായ ആയുഷ്മാന്‍ ഖുറാന്നയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം ഏറെ ആത്മവിശ്വാസത്തോടെ ലാക്മേ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു
Post Your Comments