CinemaGeneralLatest NewsMollywoodNEWS

”ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു” ; യുവതാരം ഷെയിൻ നിഗത്തിന്റയെ വിഷയത്തിൽ ജോബി ജോർജ്

ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ വ്യക്തമാക്കിയത്.

യുവതാരം ഷെയിൻ നിഗത്തിന്റയെ ആരോപണങ്ങൾ തള്ളി നിർമാതാവ് ജോബി ജോർജ്. പുറത്തുവരുന്ന വാർത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നെന്നും ജോബി പറയുന്നു.

”സ്നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങൾ കേൾക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നു.. ഞാൻ അംഗമായ അസോസിയേഷൻ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാൻ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.”- ജോബി ജോർജ് പറഞ്ഞു.

ഈ വിഷത്തിൽ ഇന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനവും ജോബി ജോർജ് സംഘടിപ്പിക്കുന്നു.  പത്രസമ്മേളനത്തിൽ ജോബിക്കൊപ്പം വെയിൽ ചിത്രത്തിന്റയെ സംവിധായകനും പ്രധാന അണിയറപ്രവർത്തകരും പങ്കെടുക്കും.

ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ ഷെയ്ൻ വ്യക്തമാക്കിയത്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്നമാണ് ഇതിലേക്കു നയിച്ചതെന്നാണ് ഫെയ്സ്ബുക് ലൈവിലൂടെ ഷെയ്ൻ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button