നാടകംത്തിലൂടെ സിനിമയിലെത്തിയ താരമാണ് വിജിലേഷ് . മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരൊറ്റ കുങ്ഫൂ സീൻ മതി പ്രേക്ഷകർക്ക് വിജിലേഷിനെ ഓർമ്മിക്കാൻ.അസാധാരണ അഭിനയമികവുള്ള ഒരു സാധാരണക്കാരനായി എത്തിയ വിജിലേഷ് വരത്തൻ എന്ന ചിത്രത്തിലെത്തിയപ്പോഴേക്കും ചിരി ദേഷ്യത്തിലേക്കും വഴിമാറി. നേരിട്ടു കണ്ടിരുന്നെങ്കിൽ അടിച്ച് ചെകിട് പൊട്ടിച്ചേനെ എന്നാണ് സിനിമ കണ്ട് പലരും തനിക്ക് മെസേജ് അയച്ചതെന്ന് വിജിലേഷ് പറയുന്നു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇതിന് കുറിച്ച് പറയുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിലും പിന്നെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രത്യേകിച്ചും വരത്തനിലേത് വെറുപ്പ് തോന്നുന്ന രീതിയിലുള്ള ഒരു സൈക്കോ കഥാപാത്രം. പക്ഷേ അതെനിക്ക് ഏറെ ഗുണം ചെയ്തു. തമാശ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടേണ്ടി വന്നില്ല. വ്യത്യസ്ത വേഷങ്ങൾ ലഭിക്കുമ്പോഴാണല്ലോ നടനെന്ന രീതിയിൽ അംഗീകാരം ലഭിക്കുന്നത്.വരത്തൻ കണ്ടിറങ്ങിയ ശേഷം ഒരുപാട് കോളുകളും മേസേജുകളും വന്നു. ഇപ്പോഴും കാണുമ്പോൾ ചിലർ പറയാറുണ്ട്. ആ സമയത്ത് കിട്ടിയിരുന്നെങ്കിൽ അടിച്ച് ചെകിട് പൊട്ടിക്കുമായിരുന്നെന്ന്. കണ്ടാൽ വില്ലന്റെ ലുക്കില്ലെങ്കിലും വരത്തനിലെ കഥാപാത്രം കണ്ട് ആളുകൾക്ക് വെറുപ്പ് തോന്നി എന്നുപറയുമ്പോൾ തന്നെ എനിക്ക് സന്തോഷമാണ്. ഞാൻ അഭിനയിച്ചതിൽ വീട്ടുകാരുടെ ഒപ്പം പോയി കാണാത്ത ഏക സിനിമയും വരത്തനാണ് വിജിലേഷ് പറയുന്നു.
Post Your Comments