
ബാലതാരമായി മലയാള സിനിമയിലെത്തിയെങ്കിലും പിന്നീട് ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് സാനിയ അയ്യപ്പന്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ക്യൂന്‍ എന്ന ചിത്രത്തിലുടെയാണ് സാനിയ നായികയായി എത്തിയത്. തുടര്‍ന്ന് ജയസൂര്യയുടെ പ്രേതം2, ലൂസിഫര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ സാനിയ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഓട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന സാനിയയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. മുന്‍പ് തന്റെ അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ.
.
Post Your Comments