CinemaGeneralLatest NewsMollywoodNEWS

മലയാളത്തിന്‍റെ മാസ്റ്റര്‍ സംവിധായകനില്‍ നിന്ന് അവാര്‍ഡ്‌ സീകരിച്ച് വിനയന്‍

എൻെറ സിനിമകളെ പ്രോൽസാഹിപ്പിക്കുകയും,പ്രതിസന്ധി ഘട്ടങ്ങളിൽ എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി

ഇത്തവണത്തെ ജേസി ഫൗണ്ടേഷൻ അവാര്‍ഡ്‌ ഏറ്റുവാങ്ങി സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രമായിരുന്നു വിനയനെ മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹാനാക്കിക്കിയത്, മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടര്‍ കെജി ജോര്‍ജ്ജില്‍ നിന്നാണ് വിനയന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങിയത്. മലയാള സിനിമാ ചരിത്രത്തിലെ മറ്റു മൂന്നു മഹാ   അഭിനയ പ്രതിഭളെകൂടി ചടങ്ങില്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞുവെന്നും വിനയന്‍ ഫേസ്ബുക്കില്‍   കുറിച്ചു. ഷീല ശാരദ പി സുശീല എന്നിവരുമൊത്തുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിനയന്‍ തന്റെ സന്തോഷം പ്രേക്ഷകരെ   അറിയിച്ചത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇത്തവണത്തെ ജേസി ഫൗണ്ടേഷൻ അവാർഡ് ദാനച്ചടങ്ങ് ഇന്നലെ എറണാകുളം ടൗൺഹാളിൽ നടന്നു
2018 ലെ മികച്ച സംവിധായകനുള്ള അവാർഡ് (ചാലക്കുടിക്കാരൻ ചങ്ങാതി) ബഹുമാന്യനായ കെ ജി ജോർജ്ജ് സാറിൽ നിന്ന് ഞാൻ ഏറ്റുവാങ്ങി.. എൻെറ സിനിമകളെ പ്രോൽസാഹിപ്പിക്കുകയും,പ്രതിസന്ധി ഘട്ടങ്ങളിൽ എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി…

മലയാള സിനിമാ ചരിത്രത്തിലെ മൂന്നു മഹാ പ്രതിഭകളുമായി ഇന്നലെ നടന്ന ജേസി ഫൗണ്ടേഷൻ അവാർഡു ദാനച്ചടങ്ങിൽ കണ്ടുമൂട്ടാൻ ഇടയായി …
അടിമകൾ എന്ന സിനിമയുടെ 50 -ാം വാർഷികത്തിൽ ആദരവ് ഏറ്റു വാങ്ങാൻ എത്തിയതായിരുന്നു.. ബഹുമാന്യയായ ഷീലയും,ശാരദയും, പി.സുശീലയും…

shortlink

Related Articles

Post Your Comments


Back to top button