ഹാസ്യത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് എന്ന കലാകാരന് സിനിമയില്‍ ശ്രദ്ധ നേടിയതെങ്കിലും എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് സുരാജിലെ നല്ല നടനെ തിരുത്തിയെഴുതിയത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അത് പോലെയുള്ള പാവം കഥാപാത്രങ്ങള്‍ ചെയ്യാനാണ് സംവിധായകര്‍ തന്നെ വിളിക്കുന്നതെന്നും സുരാജ് പറയുന്നു, അങ്ങനെ ടിപ്പിക്കല്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുണ്ടോ എന്ന് നോക്കിയിട്ടാണ് പുതിയ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും സുരാജ് പറയുന്നു.
സുരാജിന്റെ വാക്കുകള്‍
‘തിലകന് സാറൊക്കെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു ആഗ്രഹം തോന്നിയിട്ടുണ്ട്,അങ്ങനെയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി ചെയ്യുന്നത്. തിലകന് സാറൊക്കെ മുന്‍പ് ചെയ്ത കഥാപാത്രങ്ങള്‍ പോലെയുള്ള ഒരു കഥാപാത്രമാണത്. കുട്ടന് പിള്ളയില്‍ എന്റെ അച്ഛനെ കണക്റ്റ് ചെയ്യാന്‍ പറ്റിയതിനാല്‍ എനിക്ക് ആ റോള്‍ ഭംഗിയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഫൈനല്‍സ് ചെയ്തു കഴിഞ്ഞു ഒരിക്കല്‍ മമ്മുക്ക വിളിച്ചു പറഞ്ഞു..നിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ഒക്കെ ഞാന്‍ കണ്ടു നന്നായിരിക്കുന്നു പക്ഷെ ഈ വയസ്സന് വേഷങ്ങള്‍ മാത്രം ഇങ്ങനെ ചെയ്തു പോകരുത് എന്നൊരു ഉപദേശവും അദ്ദേഹം നല്കി’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സുരാജ് പറയുന്നു.
Post Your Comments