പ്രണയവും ബ്രേക്കപ്പും എല്ലാം കഴിഞ്ഞ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ശ്രുതി ഹസന്. തെലുങ്ക് ചിത്രത്തിലൂടെയാണ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള താരത്തിന്റയെ മടങ്ങിവരവ്. രവി തേജ നായകനാകുന്ന സിനിമയിലുടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്.
എന്നാൽ ഈ മടങ്ങിവരവ് വാര്‍ത്തയാക്കി മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടതെല്ലാം ശ്രുതി ചെയ്യുന്നതായിട്ടാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്നെ ഒരു താരനായികയായി സത്കരിക്കണമെന്നാണത്രെ അണിയറ പ്രവര്‍ത്തകരോട് ശ്രുതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, താന്‍ സിനിമയിലേക്ക് തിരിച്ചെത്തി എന്ന് പല പ്രമുഖ നടന്മാരോടും ശ്രുതി തന്നെ പറയുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇതിന് പുറമെ ശ്രുതി ഹസന് പ്രതിഫലം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന് വേണ്ടി വന്‍ പ്രതിഫലം ആവശ്യപ്പെട്ട താരത്തോടെ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല എന്നാണ് നിര്‍മാതാവ് പറഞ്ഞത്. രവി തേജയുടെ കഴിഞ്ഞ ചിത്രത്തിനും വിചാരിച്ച വിജയം നേടാന്‍ പറ്റാത്ത സാഹചര്യത്തിൽ ഈ ചിത്രം ഒരു ഭാഗ്യപരീക്ഷണം തന്നെയാണ്. കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണ് ഇതെന്ന് നിര്‍മാതാക്കള്‍ ശ്രുതി ഹസനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. സാഹചര്യം മനസ്സിലാക്കിയ താരം പിന്നീട് തന്റെ ആവശ്യം പിന്‍വലിച്ചതായും. ഒടുവില്‍ 75 ലക്ഷം രൂപയ്ക്ക് ചിത്രം ശ്രുതി കരാറ് ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ.
Post Your Comments