GeneralLatest NewsMollywood

രണ്ടരക്കോടിയുടെ പദ്ധതി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; നടി മഞ്ജു വാര്യര്‍ക്കെതിരേ നിയമ നടപടി വേണമെന്ന് ആവശ്യം

ഇതിനുവേണ്ട ഒരു നടപടിയും നടിയുടേയോ ഫൗണ്ടേഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഗോത്രമഹാസഭ പറയുന്നു

രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതി നല്‍കാമെന്നു വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചിച്ചെന്ന് ആരോപിച്ച്‌ ആദിവാസി ഗോത്രമഹാസഭ രംഗത്ത്.  2018ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍.എം. പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വെച്ച്‌ നല്‍കുന്നതും അവരുടെ പശ്ചാത്തല സൗകര്യം വികസനവും സ്വയം ഏറ്റെടുത്ത് മഞ്ജു വാര്യര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധത അറിയിച്ച്‌ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനുവേണ്ട ഒരു നടപടിയും നടിയുടേയോ ഫൗണ്ടേഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഗോത്രമഹാസഭ പറയുന്നു. എന്നാല്‍ രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതിയ്ക്കാണ് 13.5 ലക്ഷം രൂപ നല്‍കി നടി കയ്യൊഴിയാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button