ബിഗ്ബോസ് സീസണ് 13 വിവാദത്തെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റയെ വീടിന് സുരക്ഷ ശക്തമാക്കി . റിയാലിറ്റി ഷോയായ ബിഗ്ബോസിന്റയെ പുതിയ ആശയം ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും ഷോ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഷോയുടെ അവതാരകനായ സൽമാൻ ഖാനെ സുരക്ഷ ശക്തമാക്കിരിക്കുന്നത്. പ്രതിഷേധകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിഗ്ബോസിൽ അടുത്തിടെ ഉള്‍പ്പെടുത്തിയ ‘ബെഡ് ഫ്രണ്ട്സ് ഫോര്‍ എവർ’ എന്ന ആശയമാണ് വിവാദത്തിന് കാരണമായത്. മത്സരാര്‍ത്ഥികള്‍ പരസ്പരം കിടക്കപങ്കിടുന്നന്നതാണ് ടാസ്ക്. എന്നാല്‍ ഈ ആശയം ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിനാല്‍ പരിപാടി നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ ബിഗ് ബോസിനെതിരെ ഇതിന് മുൻപും ചില വര്‍ഗീയ പ്രചരണം നടന്നിരുന്നു. ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മുസ്ലിം പുരുഷനും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തുവന്നു. ബിജെപി എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ ഷോ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് ഒന്‍പതാം സീസണിലെ മത്സരാര്‍ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു.
ഷോ അവസാനിച്ചതിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു.
Post Your Comments