മിനിസ്ക്രീനിലെ വളരെ ശ്രദ്ധയമായ പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ്. നിരവധി ഭാഷകളിലായി അവതരിപ്പിക്കുന്ന ഷോ തമിഴിൽ കമല്‍ഹാസനാണ് അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഈ ഷോയിൽ മാറ്റുരയ്ക്കാനായി എത്തിയിട്ടുള്ളത്.
നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളായിരുന്നു ഈ പരിപാടിയിലൂടെ പുറത്തുവന്നത്.
സംവിധായകന് ചേരന് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് മീര മിഥുന് എത്തിയത്. ടാസ്ക്കിനിടയിലായിരുന്നു ഈ സംഭവം.
ഇതിന് മുൻപായി ശിവകാര്ത്തികേയന് ചിത്രമായ നമ്മവീട്ടു പിള്ളൈയിൽ താൻ അഭനയിച്ച രംഗങ്ങളെല്ലാം ഒഴിവാക്കിയെന്ന് പറഞ്ഞായിരുന്നു താരം എത്തിരുന്നത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലെ വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. അഗ്നി സിറകുകള്‍ എന്ന ചിത്രത്തില്‍ നിന്നും തന്നെ നീക്കിയെന്നും പകരക്കാരായി അക്ഷര ഹാസനാണ് എത്തുന്നതെന്നും ഈ നീക്കത്തിന് പിന്നില്‍ കമല്ഹാസനാണെന്നുമാണ് താരം ആരോപിച്ചിട്ടുള്ളത്.
അഗ്നി സിറകുകളുടെ സംവിധായകനായ നവീന്‍ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി എത്തിയിട്ടുണ്ട്. ശാലിനി പാണ്ഡ്യേയായിരുന്നു ആദ്യം ചിത്രത്തിലേക്ക് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് അക്ഷരയെ തിരഞ്ഞെടുക്കുകയായിരുന്നു. മീര മിഥുനെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിരുന്നില്ല, തന്റെ സമ്മതമില്ലാതെയാണ് താരം ഈ സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. വിവാദങ്ങളില്‍ താല്പര്യമില്ലാത്തതിനാലാണ് താന്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും അദ്ദേഹം പറയുന്നു.
Post Your Comments