
സിനിമാ ഷൂട്ടിംഗിനിടെ ട്രെയിനിന്റയെ അപായച്ചങ്ങല വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും ആശ്വാസം. കേസിൽ ഇരുവരേയും രാജസ്ഥാനാൻ സെഷൻസ് കോടതി വെറുതെവിട്ടു.
22 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇരുവർക്കുമെതിരെ റെയിൽവെ കോടതി കുറ്റം ചുമത്തിയിരുന്നത്. ഇതിനെതിരെ താരങ്ങൾ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഡീഷണൽ ജില്ലാ ജഡ്ജി പവൻ കുമാർ കേസിൽ സണ്ണി ഡിയോളിനെയും കരീഷ്മയേയും വെറുതെവിട്ടു.
1997 ൽ അജ്മേർ ജില്ലയിൽ ‘ബജ്രംഗ്’ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സണ്ണിയും കരിഷ്മയും സിനിമയുടെ അണിയറ പ്രവർത്തകരായ ടിനു വർമ, സതീഷ് ഷാ എന്നിവർക്കൊപ്പം ട്രെയിനിൽ കയറി അപായച്ചങ്ങല വലിച്ചെന്നാണ് കേസ്. ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകിയിരുന്നു.
Post Your Comments