
ചലച്ചിത്രമേഖലയിൽ ഇന്നും ദുരൂഹമായി തുടരുന്ന ഒന്നാണ് തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമർ താരമായിരുന്ന സിൽക്ക് സ്മിതയുടെ മരണം. 1980-90 കാലത്ത് തെന്നിന്ത്യൻ സിസിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
சிலுக்கு ?? pic.twitter.com/cIaGRpikWV
— ⭐கருப்பு மன்னன்⭐️ (@yaar_ni) October 10, 2019
തന്റയെ 36-ാം വയസിൽ ആത്മഹത്യയിലൂടെ താരം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ സിൽക്ക് സ്മിത വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. സിൽക്ക് സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സിൽക്ക് സ്മിതയാണെന്നേ തോന്നുകയുള്ളൂ. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്. ചിലർ സിൽക്ക് സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.
Post Your Comments