ബോളിവുഡ് താരം ദീപിക പദുകോണ്‍ തനിക്കുണ്ടായിരുന്ന വിഷാദ രോഗത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും മുൻപ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മാനസികരോഗം മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ദീപിക
പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ലോക മാനസികാരോഗ്യ ദിനത്തില്‍ തന്റെ വെബ്സൈറ്റിലെ വസ്ത്ര വ്യാപാര പരസ്യമായിരുന്നു ദീപിക ട്വിറ്ററിലൂടെ പങ്കുവെച്ചത്.
To each and every one of you,
This #WorldMentalHealthDay I am delighted to announce the launch of The Deepika Padukone Closet™️ where you can shop and own some of my most favourite pieces from my wardrobe! pic.twitter.com/QUg2jqarTu
— Deepika Padukone (@deepikapadukone) October 10, 2019
deepikapadukone.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക, അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങൂ എന്നായിരുന്നു വീഡിയോയിലൂടെ ദീപിക പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപികക്ക് നേരിടേണ്ടിവന്നത്. മാനസികാരോഗ്യ ദിനത്തില്‍ സ്വന്തം വെബ്സൈറ്റിന്റെ പരസ്യം നടത്തിയ ദീപിക പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. World Mental Health Day എന്ന് ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി എത്തിരിക്കുന്നത്.
Post Your Comments